മാറാട് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: വി.എസ്

single-img
17 August 2012

മാറാട് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പാമോയില്‍ കേസ് പോലെ മാറാട് കേസും അട്ടിമറിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം നടത്താതിരിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. ഭൂമിദാനക്കേസില്‍ തന്നെ ജയിലിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ-സിപിഎം തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്‌ടെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.