അഞ്ജാത വാഹനമിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു

single-img
17 August 2012

തിരുവനന്തപുരം:അഞ്ജാത വാഹനമിടിച്ച് മദ്ധ്യ വയസ്കൻ മരിച്ചു.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.ഇയാൾക്ക് അറുപതു വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു.നടന്നു പോയ ആളെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു.രാത്രി പട്രോളിംഗിനു പോയ പോലീസുകാരാണ് നേമം പഴയകാരയ്ക്കാ മണ്ഡപത്തിനു സമീപം പരിക്കേൽറ്റ നിലയിൽ വൃദ്ധനെ കണ്ടെത്തിയത്.തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.