വിലാസ് റാവു ദേശ്മുഖിന്റെ മൃതദേഹം സംസ്കരിച്ചു

single-img
16 August 2012

ലാത്തൂർ;അന്തരിച്ച കേന്ദ്ര മന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ ബഭൽഗാവ് ഗ്രാമത്തിൽ സംസ്കരിച്ചു.മകൻ റിതേഷ് ദേശ്മുഖ് ചിതയ്ക്ക് തീ കൊളുത്തി.പ്രധാനമന്ത്രി മന്മോഹൻ സിംഗ്,കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ ലത്തൂരിലെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.അദ്ദേഹത്തോടുള്ള ആദര സൂചകമായി മഹാരാഷ്ട്രയിൽ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.