ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് നേതാക്കൾ:സുധീരൻ

single-img
16 August 2012

കെപിസിസി പുനസംഘടനാ വേളയില്‍ ജില്ലകള്‍ ഗ്രൂപ്പു നോക്കി പങ്കിടരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഓരോ ഗ്രൂപ്പിന്റെനേതാക്കളായാണു പ്രവർത്തിക്കുന്നതെന്ന് സുധീരന്‍ തുറന്നടിച്ചു. ഗ്രൂപ്പല്ല കാര്യക്ഷമതയാണ് മാനദണ്ഡമാക്കേണ്ടതെന്നും സുധീരന്‍ പറഞ്ഞു. .ജനാധിപത്യ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നിഷ്പക്ഷ സംഘടനാ സംവിധാനം ഏര്‍പ്പെടുത്താനുള്ള എളിയ പരിശ്രമമാണ് ഞാന്‍ നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരൻ