സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ സിറിയയിൽ 30 പേർ കൊല്ലപ്പെട്ടു.

single-img
16 August 2012

ഡമാസ്കസ്:സിറിയയിൽ അസാസ് ടൌണിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.ഇവിടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ ജനങ്ങളെ രാജ്യം വിട്ടു പോരാൻ സൌദി അറേബ്യ നിർദ്ദേശിച്ചിട്ടുണ്ട്.