പാക്,ചൈന അതിർത്തിയിൽ ഇന്ത്യ തുരങ്കങ്ങൾ നിർമ്മിക്കുന്നു

single-img
16 August 2012

ന്യൂഡൽഹി:പാകിസ്ഥാൻ ചൈന അതിർത്തിയിൽ 18 തുരങ്കങ്ങൾ ഇന്ത്യ നിർമ്മിക്കാനൊരുങ്ങുന്നു.അതിർത്തിയിലെ സൈനിക നീക്കം ദ്രുതഗതിയിലാക്കാൻ തുരങ്കങ്ങളുടെ നിർമ്മാണം സഹായകമാകും.ആളില്ലാ വിമാനങ്ങളിൽ നിന്നും മിസൈലുകൾ ഒളിപ്പിക്കാനുള്ള ബങ്കറുകളും തുരങ്കങ്ങളിലുണ്ടാകും.ഇതില്‍ ഏഴെണ്ണത്തിന്റെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജമ്മുകാശ്മീരിലെ റോഹ്താങ് പാസിനു കീഴിലായി ഒരു തുരങ്കത്തിന്റെ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. 8.82 കിലോമീറ്റര്‍ നീളത്തില്‍ കുതിര ലാടത്തിന്റെ ആകൃതിയിലാണ് ഇത് നിര്‍മ്മിക്കുന്നത്. 2015 ഫെബ്രുവരിയ്ക്കുമുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ തുരങ്കനിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. ഏതു കാലാവസ്ഥയിലും ശത്രുക്കളുടെ ഷെല്ലിങ്ങില്‍ നിന്നു സൈന്യത്തെ രക്ഷിക്കാന്‍ ഈ തുരങ്കങ്ങള്‍ സഹായിക്കുമെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു.