പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

single-img
16 August 2012

ഇന്ത്യ 66-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടു പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.