മാറാട് കലാപം:22 പേർക്ക് കൂടി ജീവപര്യന്തം

single-img
16 August 2012

രണ്ടാംമാറാട് കലാപക്കേസിലെ പ്രതികളുടെ അപ്പീല്‍ കോടതി തള്ളി. വിട്ടയക്കപ്പെട്ട 76 പേരിൽ 24 പേർക്ക് കൂടി ഹൈക്കോടതി ജീവപര്യന്തം നൽകി.ഇവര്‍ക്ക് 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ഇവര്‍ ഈ മാസം 24ന് വിചാരണകോടതിയില്‍ ഹാജരായി ശിക്ഷ ഏറ്റുവാങ്ങണമെന്നും കോടതി ഉത്തരവിട്ടു. രണ്ടു പേരെ വെറുതെവിട്ട നടപടി ശരിവച്ചു. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി. മാറാട് പ്രത്യേക കോടതി 2008 ഡിസംബര്‍ 27ന് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയിലാണ് പ്രതികളും സര്‍ക്കാരും 2009ല്‍ ഹൈകോടതിയെ സമീപിച്ചത്.