കെ.കെ മാധവനെ സിപിഎം പുറത്താക്കും

single-img
16 August 2012

കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യാപിതാവ് കെ കെ മാധവനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാന്‍ സിപിഐ(എം) തീരുമാനിച്ചു.കെ കെ മാധവന്‍ ഉള്‍പ്പെട്ട ബാലുശേരി ഏരിയാ കമ്മിറ്റിയാണ് പുറത്താക്കല്‍ തീരുമാനം എടുത്തത്.ടിപിയുടെ മരണത്തിനുശേഷം സിപിഐഎമ്മുമായി മാധവന്‍ സഹകരിച്ചിരുന്നില്ല.പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് തുടരുമെന്നും മാധവൻ പ്രതികരിച്ചു.