ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഫാബ്രിസ് മുവാമ്പ വിരമിച്ചു

single-img
16 August 2012

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഫാബ്രിസ് മുവാമ്പ(24) വിരമിച്ചു. എഫ്എ കപ്പില്‍ കഴിഞ്ഞ മാര്‍ച്ച് 17ന് നടന്ന ടോട്ടനം – ബോള്‍ട്ടന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ മുവാമ്പ ഏപ്രിലിലാണ് ആശുപത്രി വിട്ടത്. ബോള്‍ട്ടന്റെ മധ്യനിരതാരമായ മുവാമ്പ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളി തുടങ്ങി. എന്നാല്‍ വീണ്ടും ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയതോടെ ഡോക്ടര്‍മാര്‍ അദ്ദേഹത്തോടു ഫുട്‌ബോള്‍ ഫീല്‍ഡ് ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്.