ദുബായിൽ ലഹരി മരുന്നു കടത്താൻ ശ്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

single-img
16 August 2012

ദുബായ്:ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ ദുബായ് എയർപോർട്ടിൽ വെച്ച് ഏഷ്യക്കാരനായ ടാക്സി ഡ്രൈവറെ പിടികൂടി.ഇയാളുടെ പക്കൽ നിന്നും 250 ഗ്രാം വരുന്ന കഞ്ചാവാണ് പിടികൂടിയത്.സംശയം തോന്നി പെട്ടി പരിശോധിച്ചപ്പോഴാണ് പുസ്തകങ്ങൾക്കിടയിൽ നേർത്ത പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.പുസ്തകങ്ങൾ യു എ ഇ യിലുള്ള മറ്റൊരാൾക്ക് നൽകാൻ നാട്ടുകാരൻ ഏൽ‌പ്പിച്ചതാണെന്ന് ഇയാൾ പറഞ്ഞു.പ്രതിയെ പ്രോസിക്യൂഷനു കൈമാറി.