ആസാമില്‍ കലാപബാധിതരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് അഡ്വാനി

single-img
16 August 2012

ആസാമില്‍ കലാപബാധിതരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് ബിജെപി നേതാവ് എല്‍.കെ. അഡ്വാനി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാഷ്മീരിലെ ജനങ്ങളെപ്പോലെ തിരിച്ചുവരാനാകാത്ത സ്ഥിതിയാകരുത് ഇവരുടേതെന്നും അഡ്വാനി പറഞ്ഞു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്വവസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഡ്വാനി.