ബഹിരാകാശത്ത് നിന്നൊരു സ്വാതന്ത്ര്യദിന സന്ദേശം

single-img
15 August 2012

ബഹിരാകാശത്ത് നിന്നും ഇന്ത്യക്കാർക്കൊരു സന്ദേശം.ഇന്ത്യൻ വംശജയായ സുനിത വില്ല്യംസാണു ബഹിരാകാശത്ത് നിന്നും തൃവർണ്ണ പതാകയ്ക്ക് ഒപ്പം നിന്ന് ഇന്ത്യയ്ക്കാർക്ക് സ്വാതന്ത്ര്യദിനാശംസ നേര്‍ന്നത്. ഞാനൊരു പാതി ഇന്ത്യക്കാരിയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ അച്ഛന്‍ ഗുജറാത്ത് സ്വദേശിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സംസ്‌കാരവും ആചാരങ്ങളുമെല്ലാം എനിക്കറിയാം. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആഗസ്ത് 15ന് ഇന്ത്യയ്ക്ക് ഞാന്‍ സ്വാതന്ത്ര്യദിനാശംസ നേരുന്നു.ബഹിരാകാശത്തുനിന്നും ഇന്ത്യക്കാർക്കായി ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലാണു സുനിത ആശംസകൾ നേർന്നത്.ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് തങ്ങിയ വനിതയാണ് സുനിത വില്ല്യംസ്.

 

httpv://www.youtube.com/watch?v=dDth54Gva3o