പാക് വ്യോമ താവളത്തിൽ തീവ്രവാദി ആക്രമണം

single-img
15 August 2012

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ കമ്ര മിന്‍ഹാസ്‌ വ്യോമതാവളത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ആറു തീവ്രവാദികളും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്‌.വ്യോമതാവളത്തിൽ ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ബേസ്‌ കമാന്‍ഡര്‍ മുഹമ്മദ്‌ അസം ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. പാകിസ്ഥാൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ചെത്തിയ പതിഞ്ചു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.ഭീകരരിൽ ഒരാൾ സ്ഫോടക വസ്തുക്കൾ നിറച്ച യൂണിഫോമാണ് ധരിച്ചിരുന്നതെന്ന് ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.