നഴ്സുമാരുടെ സമരം തുടരുന്നു:കോതമംഗലത്ത് ഹർത്താൽ

single-img
15 August 2012

കോതമംഗലം:മാർ ബസേലിയോസ് ആശുപത്രിയിൽ നഴ്സുമാർ ഇന്നലെ ആരംഭിച്ച സമരം ഇന്നും തുടരുന്നു.സമരം പിൻവലിക്കുന്നതിനായി ഇന്നലെ ജില്ലാകലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്.മുഴുവൻ സ്റ്റാഫുകളെയും തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് ചർച്ച വഴി മുട്ടിയത്.മാനേജ്മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് കോതമംഗലം താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സമരം തുടങ്ങി 114 ദിവസമായിട്ടും ഇതുവരെ മാനേജ്മെന്‍്റ് ചര്‍ച്ചക്ക് തയ്യറാകാത്തതില്‍ പ്രതിഷേധിച്ച് യൂണിഫോമിലെത്തിയ മൂന്ന് നഴ്സുമാര്‍ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ വന്‍ ജനക്കൂട്ടം ആശുപത്രി പരിസരത്ത് തടിച്ചുകൂടി. ആശുപത്രിയിലേക്ക് തള്ളിക്കയറിയ നാട്ടുകാര്‍ ആശുപത്രിക്കും പൊലീസിനും നേരെ കല്ലറേ് നടത്തി. പ്രശ്നം പരിഹരിക്കാത്തതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഇതു മൂലം രാവിലെ ഒന്‍പതര മുതല്‍ ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായി നിലച്ചു. പിന്തുണ പ്രഖ്യാപിച്ചത്തെിയ നാട്ടുകാരില്‍ ഒരാള്‍ തീയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനും നഴ്സിനും പരിക്കേറ്റു.ഇതേത്തുടർന്ന് പി രാജീവും എം.പിയും സ്ഥലത്തെത്തി രാത്രി സമരക്കാരുമായി ചർച്ച നടത്തി.ചർച്ചയിൽ മാനേജ് മെന്റ് അംഗങ്ങൾ ഫോണിലൂടെയാണ് പങ്കു ചേർന്നത്.മുഴുവൻ പേരെയും തിരിച്ചെടുക്കാനിവില്ലെന്ന് വ്യക്തമാക്കിയതോടെ പുലർച്ചെ രണ്ടു മണി വരെ നീണ്ട ചർച്ച വഴിമുട്ടി.പ്രശ്നപരിഹാരത്തിനായി ഹൈക്കോടതിയുടെ തർക്ക പരിഹാര സമിതിയോ മന്ത്രിയോ നേരിട്ട് ഇടപെടണമെന്ന് ജില്ലാ കലക്ടർ ഷേഖ് പരീത് അറിയിച്ചു.