മണിപ്പൂരില്‍ നാലിടത്ത് സ്‌ഫോടനം: നാലു പേര്‍ക്ക് പരിക്ക്

single-img
15 August 2012

രാജ്യം അറുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ മണിപ്പൂരില്‍ നാലിടത്ത് സ്‌ഫോടനം. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും കനത്ത സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. മണിപ്പൂരിലും കര്‍ശന സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടയിലായിരുന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടനത്തിന്റെ രീതിയും മറ്റും വ്യക്തമായിട്ടില്ല.