ആഷിനൊപ്പം ദിലീപ്

single-img
15 August 2012

ബി ടൌണിന്റെ ബിഗ് ബിയ്ക്കൊപ്പം പരസ്യ ചിത്രത്തിൽ അഭിനയിച്ചതിനു പുറമെ വേറൊരു ഭാഗ്യവും ദിലീപിനെ തേടിയെത്തിയിരിക്കുകയാണ്.വേറൊന്നുമല്ല മുൻ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായി ബച്ചനൊപ്പമാണ് ദിലീപ് അടുത്ത പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.കേരളത്തിലെ തന്നെ പ്രമുഖ ജ്വല്ലറിഗ്രൂപ്പുകളിലൊന്നായ കല്ല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യ ചിത്രത്തിനു വേണ്ടിയാണ് ഐശ്വര്യയ്ക്കൊപ്പം ദിലീപ് എത്തുന്നത്. പരസ്യത്തിൽ പരമ്പരാഗത വേഷവിധാനങ്ങളും പാരമ്പര്യ ആഭരണങ്ങളും അണിഞ്ഞെത്തുന്ന ഐശ്വര്യ പണ്ടത്തേക്കാളും സുന്ദരിയായാണ് പുതിയ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതത്രേ,​ ഐശ്വര്യ നായികയായി അഭിനയിച്ച ജോധാ അക്ബറിലെ ജോഥാഭായ് എന്ന കഥാപാത്രത്തെ അനുസ്മരിക്കുന്ന വിധത്തിലാണ് പരസ്യ ചിത്രത്തിൽ ഐശ്വര്യയെത്തുക.അമ്മയായ ശേഷം ഐശ്വര്യക്ക് പഴയ ഭംഗി നഷ്ട്ടപ്പെട്ടു എന്നു പറയുന്ന വിമർശകർക്കുള്ള ചുട്ടമറുപടി കൂടിയായിരിക്കും ഈ പരസ്യ ചിത്രം ലോകത്തിലെ തന്നെ നമ്പർ വൺ താരമായ ഐശ്വര്യറായിയുമായി പത്ത് കോടി രൂപയ്ക്കാണ് കല്യാണ്‍ കരാര്‍ ഉറപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. പരസ്യ ചിത്രങ്ങള്‍ പുറത്തായതോടെ സിനിമാ ഫാഷന്‍ മാഗസിനുകളില്‍ ഐശ്വര്യയുടെ പുതിയ മുഖമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.