അഫ്ഗാനിസ്ഥാനിൽ ചാവേർ സ്ഫോടനം:42 മരണം

single-img
15 August 2012

കാബൂൾ:അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിലായുണ്ടായ ചാവേർ സ്ഫോടന പരമ്പരയിൽ 42 പേർ കൊല്ലപ്പെട്ടു.നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കിഴക്കു പടിഞ്ഞാറൻ നഗരമായ സാരഞിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയതായി അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചതിനെ തൊട്ടു പിന്നാലെയാണ് ചാവേർ സ്ഫോടനമുണ്ടായത്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്.വടക്കന്‍ പ്രവിശ്യയായ കുണ്ഡൂസിലുണ്ടായ സ്‌ഫോടനങ്ങളില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച ബോംബാണ് ഇവിടെ പൊട്ടിത്തെറിച്ചത്. റമദാൻ മുന്നിൽ കണ്ടു കൊണ്ടാണ് തീവ്രവാദികൾ സ്ഫോടനം നടത്തിയത്.അതിര്‍ത്തിയില്‍ നിന്നും താലിബാന്‍ഗ്രൂപ്പുകളുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതായുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു നടുക്കുന്ന ഈ സ്‌ഫോടന പരമ്പരകൾ.