ബോള്‍ട്ട് ട്വന്റി-20 ലേക്ക്

single-img
14 August 2012

ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ട്വന്റി-20 ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുന്നു. അത്‌ലറ്റിക്‌സ് കഴിഞ്ഞാല്‍ തനിക്കേറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാന്‍ താല്പര്യമുണെ്ടന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ ട്വന്റി-20 ടീം ബോള്‍ട്ടിനെ നോട്ടമിട്ടിരിക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ മത്സരിക്കുന്ന മെല്‍ബണ്‍ സ്റ്റാര്‍സിലേക്കാണ് ബോള്‍ട്ട് വരുന്നതെന്നാണ് അഭ്യൂഹം. ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്‍മാന്ത്രികന്‍ ഷെയിന്‍ വോണാണ് മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍. ക്രിക്കറ്റ് ബോള്‍ട്ടിന് അത്ര അപിചിതമൊന്നുമല്ല. മുമ്പ് നടന്ന ഒരുപരിശീലന മത്സരത്തില്‍ ക്രിസ്ഗയിലിനെ ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡാക്കി അമ്പരപ്പിച്ചിട്ടുണ്ട്.