ആത്മഹത്യാ ഭീഷണിയുമായി നഴ്സുമാർ കോളെജ് കെട്ടിടത്തിനു മുകളിൽ

single-img
14 August 2012

കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ കോളേജിലെ നഴ്സുമാർ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. നഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ആശുപത്രിയില്‍ മാനേജ്മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണിത്.113 ദിവസമായി ഇവിടെ നഴ്‌സുമാര്‍ സമരത്തിലാണ്.മിനിമം വേതനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തുന്നത്. ഇതുവരെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായില്ല.ഇതിൽ പ്രതിഷേധിച്ചാണ് മൂന്നു നഴ്സുമാർ ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയിട്ടുണ്ട്.