ഷവർമ കഴിച്ച് ഷാർജയിൽ കുട്ടി മരിച്ചു

single-img
14 August 2012

ഷാർജ:എല്ലാവരുടെയും പ്രിയപ്പെട്ട അറബി ഭക്ഷണമായ ഷവർമ കഴിച്ച് ഒരാളുടെ ജീവൻ കൂടി നഷ്ട്ടമായി. ഷാർജയിൽ വെച്ച് ഷവർമ കഴിച്ച എറണാകുളം സ്വദേശിയായ മരിയന്‍ ആന്റണിയാണ്‌ മരണപ്പെട്ടത്‌. കഴിഞ്ഞ ജൂലൈ 26 നായിരുന്നു സംഭവം.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി കഴിച്ച ഷവര്‍മയിലെ വിഷാംശമാണ് ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന്‌ കുട്ടിക്ക്‌ വയറുവേദന അനുഭവപ്പെടുകയും ചര്‍ദ്ദിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ ഷാര്‍ജയിലെ അല്‍ ഖാസ്‌മിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ്‌ കുട്ടി മരിക്കുന്നത്‌.കുട്ടിയുടെ അമ്മയും ഒരു ബന്ധുവും ഷവര്‍മ കഴിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എങ്കിലും മറ്റു അപകടം ഒന്നും ഉണ്ടായില്ല.