ടി.എന്‍. ഉണ്ണികൃഷ്ണനും വിനോജ് പി. ജോസഫിനും ശൗര്യചക്ര പുരസ്‌കാരം

single-img
14 August 2012

മേജര്‍ ടി.എന്‍ ഉണ്ണികൃഷ്ണനും സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമന്‍ഡാന്റ് വിനോജ് പി.ജോസഫിനും സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്്ട്രപതിയുടെ ശൗര്യചക്ര പുരസ്‌കാരം.
സിപോയി ബി.സി റോഷനും ലഫ്റ്റ്‌നന്റ് കമാന്‍ഡര്‍ സുജിത് പറക്കാട്ട് മേനോനും ധീരതയ്ക്കുള്ള സേനാ മെഡലിനും അര്‍ഹരായി. മേജര്‍ ടി.എന്‍ ഉണ്ണികൃഷ്ണനും (ദോഗ്ര റെജിമെന്റ് 15-ാം ബറ്റാലിയന്‍) സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമന്‍ഡാന്റ് വിനോജ് പി.ജോസഫും (ആഭ്യന്തര മന്ത്രാലയം, ദുര്‍ഗാപൂര്‍, പശ്ചിമ ബംഗാള്‍) അടക്കം 15 പേര്‍ക്കാണ് ശൗര്യചക്ര ബഹുമതി ലഭിച്ചത്. സിപോയി ബി.സി റോഷന്‍ (മദ്രാസ് റെജിമെന്റ്) ഉള്‍പ്പെടെ 42 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും ലഭിച്ചു. നാവിക സേനയില്‍ നിന്നാണ് ലഫ്റ്റ്‌നന്റ് കമാന്‍ഡര്‍ സുജിത് പറക്കാട്ട് മേനോന്‍ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായത്.