നെല്ലിയാമ്പതി സന്ദര്‍ശനത്തില്‍ അച്ചടക്കലംഘനമില്ലെന്ന് സതീശനും ഹൈബിയും

single-img
14 August 2012

നെല്ലിയാമ്പതി സന്ദര്‍ശനത്തില്‍ അച്ചടക്ക ലംഘനമൊന്നുമില്ലെന്ന് എംഎല്‍എമാരായ വി.ഡി.സതീശനും ഹൈബി ഈഡനും. കൊച്ചിയില്‍ മാധ്യമ പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു ഇരുവരും. നെല്ലിയാമ്പതിയാത്ര പാര്‍ട്ടിയെ അറിയിച്ചിരുന്നു. പോകരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അച്ചടക്ക ലംഘനമാണെന്ന് കരുതുന്നുമില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇനിയും ഇത്തരത്തില്‍ പ്രകൃതിക്കായുള്ള പ്രവര്‍ത്തനങ്ങളുണ്ടാകും. ഈ ഹരിതവിപ്ലവം വ്യാപിപ്പിക്കും. ഇക്കാര്യത്തില്‍ യുഡിഎഫ് തീരുമാനം തങ്ങളേപ്പോലുള്ള എംഎല്‍എമാരുടെ നിലപാടിന് അനുകൂലമാണ്. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് വനംവകുപ്പ് സമര്‍പ്പിച്ച സത്യവാംങ്മൂലവും സമാനാണെന്ന് ഇരുവരും പറഞ്ഞു.