ദാവൂദ് ഇബ്രാഹിമിനൊപ്പം വിരുന്നില്‍ പങ്കെടുത്തിട്ടുണ്‌ടെന്ന് സഞ്ജയ് ദത്ത്

single-img
14 August 2012

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം ഒരിക്കല്‍ അത്താഴവിരുന്നില്‍ പങ്കെടുത്തിട്ടുണ്‌ടെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. അതേസമയം, 1993 മുംബൈ സ്‌ഫോടനക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നടന്‍ പറഞ്ഞു. ദാവൂദും സഞ്ജയും സുഹൃത്തുക്കളാണോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു മറുപടിയായി നടന്റെ അഭിഭാഷകന്‍ ഹാരിഷ് സാല്‍വെയാണ് ഇക്കാര്യം അറിയിച്ചത്. 1993 മുംബൈ സ്‌ഫോടനക്കേസിലെ വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സാല്‍വെയോട് സുപ്രീംകോടതി ഇക്കാര്യം ഉന്നയിച്ചത്.