മാതൃ-ശിശു സംരക്ഷണ പദ്ധതി നാളെ മുതല്‍: മുഖ്യമന്ത്രി

single-img
14 August 2012

കേരളത്തില്‍ നാളെ മുതല്‍ മാതൃ-ശിശു സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട സ്ത്രീകളുടെ പ്രസവസുരക്ഷയും കുഞ്ഞിന്റെ സുരക്ഷയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയനുസരിച്ച് പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള യാത്ര, ഭക്ഷണം, മരുന്ന്, ഓപ്പറേഷന്‍, ലാബ് ചെലവുകള്‍ എന്നിവ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിവര്‍ഷം 22.43 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യസമരഭടന്‍മാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപ കൂടി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.