ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം

single-img
14 August 2012

ഒളിമ്പിക് വേദിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മെഡല്‍ ജേതാക്കളായ മേരി കോം, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത് എന്നിവര്‍ക്ക് ഉജ്വല സ്വീകരണം. ഒളിമ്പിക് സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിച്ചത് മേരി കോം ആയിരുന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇന്ത്യന്‍ സംഘത്തെ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. ഭര്‍ത്താവ് ഒന്‍ലെര്‍ കോം അമ്മ അഖമം കോം എന്നിവര്‍ക്കൊപ്പമാണ് മേരി കോം വന്നിറങ്ങിയത്. സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികളും ഇന്ത്യന്‍ താരങ്ങളെ സ്വീകരിക്കാന്‍ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് 16 ന് മെഡല്‍ ജേതാക്കളായ എല്ലാ കായിക താരങ്ങളെയും ആദരിക്കുമെന്ന് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യന്‍ പ്രതിനിധികള്‍ വെളിപ്പെടുത്തി.