നൈജീരിയയില്‍ പ്രളയത്തില്‍ 28 പേര്‍ മരിച്ചു; വ്യാപകനാശം

single-img
14 August 2012

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ പ്ലേറ്റിയൂവിലുണ്ടായ പ്രളയത്തില്‍ വ്യാപകനാശം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഇതുവരെ 28 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ നൂറോളം പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക കണക്ക്. ഏക്കര്‍ കണക്കിന് കൃഷിഭൂമി വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതായി പ്രദേശവാസികളും പ്രാദേശിക ഭരണകര്‍ത്താക്കളും പറയുന്നു. ലാംഗ്ടാങ് സൗത്ത്, ലാംഗ്ടാങ് നോര്‍ത്ത്, ഷെന്‍ഡാം മികാംഗ് വേയ്‌സ്, ക്വാന്‍പാന്‍ എന്നീ പ്രാദേശിക ഭരണമേഖലകളിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. 200 ഹെക്ടറോളം കൃഷിഭൂമി തന്റെ ഭരണപ്രദേശത്ത് തന്നെ നാശമായതായി ഷെന്‍ഡാം പ്രാദേശിക ഭരണകൂടം ചെയര്‍മാന്‍ കെമി എന്‍ഷെ പറഞ്ഞു. പ്ലേറ്റിയൂ സംസ്ഥാനത്തിന്റെ കിഴക്കുഭാഗത്ത് നൂറോളം ഗ്രാമങ്ങള്‍ പ്രളയത്തില്‍പെട്ടിട്ടുണ്ട്.