മുകുള്‍ റോയി ഹാജരാകുന്നില്ല; പാര്‍ലമെന്റില്‍ ചര്‍ച്ച

single-img
14 August 2012

കേന്ദ്ര റെയില്‍വേ മന്ത്രി മുകുള്‍ റോയി ചോദ്യോത്തരവേളയിലും ചര്‍ച്ചകളിലും ഹാജരാകുന്നില്ലെന്ന കാര്യം ഉന്നയിച്ചു ലോക്‌സഭയില്‍ ചര്‍ച്ച. ജെഡിയു അധ്യക്ഷന്‍ ശരത് യാദവാണ് ഇക്കാര്യം ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയത്. അദ്ദേഹം പശ്ചിമ ബംഗാളില്‍ തന്നെയാണെന്നും മന്ത്രാലയത്തില്‍ വരാറില്ലെന്നും ശരത് യാദവ് ആരോപിച്ചു. റെയില്‍വേയുടെ അവസ്ഥ ഓരോ ദിവസവും വഷളായി വരികയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ അഭാവം റെയില്‍വേയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഴ്ചയില്‍ ഒന്നോ രണേ്ടാ ദിവസം മാത്രമാണു മുകുള്‍ റോയ് ന്യൂഡല്‍ഹിയില്‍ വരുന്നത്. ബാക്കിയുള്ള ദിവസം കോല്‍ക്കത്തയിലാണ്. പാര്‍ലമെന്റ് ചോദ്യോത്തരവേളയില്‍ പങ്കെടുക്കാന്‍ പോലും അദ്ദേഹം തയാറാകുന്നില്ല. മുകുളിനെ ബംഗാളിലേക്കു വിളിക്കുന്നതു വാരാന്ത്യത്തില്‍ ആക്കണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയോടും ശരത് യാദവ് ആവശ്യപ്പെട്ടു.