ബ്രിട്ടീഷ് ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 1293 കോടി രൂപ

single-img
14 August 2012

യൂറോ മില്യന്‍സ് ലോട്ടറിയെടുത്ത ബ്രിട്ടീഷ് ദമ്പതികള്‍ക്ക് സമ്മാനമായി കിട്ടിയത് 1293കോടി രൂപ. സഫോള്‍ക്കില്‍നിന്നുള്ള അഡ്രിയന്‍, ഗില്ലിയന്‍ ബേഫോര്‍ഡ് ദമ്പതികളാണ് വെള്ളിയാഴ്ചത്തെ നറുക്കെടുപ്പില്‍ റിക്കാര്‍ഡ് സമ്മാനത്തുകയ്ക്ക് അര്‍ഹരായത്.ഇരുവരും ചേര്‍ന്ന് എടുത്ത ടിക്കറ്റിന് 148,656,000 പൗണ്ട് സമ്മാനം അടിച്ചെന്ന് നാഷണല്‍ ലോട്ടറി അധികൃതര്‍ പറഞ്ഞു. ഔഡി ക്യൂ7 സ്‌പോര്‍ട്‌സ് കാര്‍ വാങ്ങണം, ഇപ്പോഴുള്ള ബിസിനസ് മെച്ചപ്പെടുത്തണം തുടങ്ങിയവയാണ് തങ്ങളുടെ ആഗ്രഹങ്ങളെന്ന് ദമ്പതികള്‍ വ്യക്തമാക്കി. കുറച്ചുപണം സുഹൃത്തുക്കള്‍ക്കു നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിനും തുക നീക്കിവയ് ക്കും. പണത്തിന് ഏറെ ക്ഷാമം നേരിട്ടപ്പോഴാണ് ലോട്ടറി എടുത്തു ഭാഗ്യം പരീക്ഷിച്ചതെന്ന് നഴ്‌സായ ഗില്ലിയന്‍ പറഞ്ഞു.