ലണ്ടനില്‍ വിട; ഇനി റിയോയില്‍ കാണാം

single-img
14 August 2012

രണ്ടാഴ്ചക്കാലം ഉത്സവലഹരയില്‍ ലോകത്തെ നയിച്ച ലണ്ടന്‍ ഒളിമ്പിക്‌സിനു കൊടിയിറങ്ങി. വിസമയത്തിന്റെ പതിനേഴു ദിനങ്ങള്‍ക്കുശേഷം സംഗീത നിശയിലൂടെ ഒരു യാത്ര പറച്ചിലായിരുന്നു ലണ്ടന്‍ സമ്മാനിച്ചത്. ഇനിയുള്ള ദിനങ്ങള്‍ അടുത്ത ഒളിമ്പിക്‌സിലേക്കുള്ള കാത്തിരിപ്പും തയാറെടുപ്പും. ലോകത്തിലെ മികച്ച കായിക താരങ്ങള്‍ ഒന്നിച്ചെത്തുന്ന ഒളിമ്പിക്‌സ് വന്നെത്താന്‍ ഇനിയുള്ളത് നാലു വര്‍ഷം. 2016 ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ കാണാമെന്ന് പറഞ്ഞ് എല്ലാവരും കൈകൊടുത്തു പിരിഞ്ഞു.