അസാദിന്റെ നിയന്ത്രണത്തില്‍ 30 ശതമാനം പ്രദേശം മാത്രമെന്ന് ഹിജാബ്

single-img
14 August 2012

അസാദ് ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ സിറിയയുടെ മുപ്പതു ശതമാനം പ്രദേശം മാത്രമേയുള്ളുവെന്ന് ജോര്‍ദാനിലേക്കു പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി റിയാദ് ഹിജാബ് പറഞ്ഞു. സൈനികമായും സാമ്പത്തികമായും അസാദ് ഭരണകൂടം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഹിജാബ് വ്യക്തമാക്കി. അസാദ് ഭരണകൂടത്തില്‍നിന്നു കൂറുമാറി വിമതപക്ഷത്തു ചേര്‍ന്ന ഏറ്റവും ഉന്നതനായ രാഷ്ട്രീയ നേതാവാണ് സുന്നി വിഭാഗക്കാരനായ ഹിജാബ്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹവും കുടുംബവും ജോര്‍ദാനില്‍ അഭയം തേടിയത്.