ബാബാ രാംദേവ് നിരാഹാര സമരം അവസാനിപ്പിച്ചു

single-img
14 August 2012

ന്യൂഡൽഹി:കള്ളപ്പണത്തിനെതിരെ യോഗാ ഗുരു രാംദേവ് അഞ്ചു ദിവസമായി നടത്തി വന്ന നിരാഹാരം അവസാനിപ്പിച്ചു.പോലീസിന്റെ ശക്തമായ മുന്നറിയിപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.പാര്‍ലമെന്റ് മാര്‍ച്ചിനൊരുങ്ങിയ രാംദേവിനേയും അനുയായികളെയും കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. സമരം തുടരാൻ അനുവദിക്കില്ലെന്നും സ്വാതന്ത്രദിനാഘോഷപരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ സഹകരിക്കണമെന്നും പോലീസ് രാംദേവിനോട് ആവശ്യപ്പെടുകയായിരുന്നു.എന്നാൽ സമരം ഇപ്പോൾ അവസാനിപ്പിച്ചെങ്കിലും കള്ളപ്പണത്തിനെതിരായുള്ള പ്രക്ഷോഭം തുടരുമെന്നും രാംദേവ് അറിയിച്ചു.