കൊല്ലത്തും തൃശൂരും വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു

single-img
14 August 2012

കൊല്ലം:സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു.കൊല്ലം ചാത്തന്നൂരിൽ മണ്ണെണ്ണ കയറ്റി വന്ന ലോറിയിടിച്ച് വഴിയാത്രക്കാരനായ ജോൺ ബ്രിട്ടോ(63) മരിച്ചു.നിർത്താതെ പോയ ലോറി പോളയത്തോട് വെച്ച് പോലീസ് പിടികൂടുകയായിരുന്നു.തൃശൂർ ഊരകത്ത് പ്രൈവറ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു.ബൈക്ക് യാത്രക്കാരായ ഇരിങ്ങാലക്കുട സ്വദേശി ഡിബു ഡേവിസ്,ഷൈൻ എന്നിവരാണു മരിച്ചത്.പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്.