സിറിയന്‍ യുദ്ധവിമാനം തകര്‍ത്തെന്ന് വിമതര്‍

single-img
13 August 2012

കിഴക്കന്‍ സിറിയയില്‍ വ്യോമസേനയുടെ യുദ്ധവിമാനം വെടിവച്ചിട്ടെന്നു വിമതര്‍ അവകാശപ്പെട്ടു. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലമാണു വിമാനം വീണതെന്നും പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ചു രക്ഷപ്പെട്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റിനുവേണ്ടി തെരച്ചില്‍ നടത്തിവരുകയാണെന്നും അധികൃതര്‍ പറഞ്ഞു. കിഴക്കന്‍ സിറിയയിലെ ദേര്‍ അല്‍സോര്‍ പ്രവിശ്യയിലെ മൊഹാസന്‍ പട്ടണത്തില്‍ വിമാനം തീപിടിച്ചു വീഴുന്നതിന്റെ വീഡിയോ പ്രതിപക്ഷപ്രവര്‍ത്തകര്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തു. ഇതേസമയം, ഇന്നലെ സിറിയയിലെ വിവിധ പ്രദേശങ്ങളില്‍ സൈന്യവും വിമതരും തമ്മില്‍ നടന്ന പോരാട്ടങ്ങളില്‍ 31 സാധാരണക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടു.