പി.ജയരാജന്റേയും ടി.വി രാജേഷിന്റേയും ജാമ്യാപേക്ഷ തള്ളി

single-img
13 August 2012

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷയും  ടി.വി രാജേഷ് എം.എല്‍.എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.നേരത്തെ കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 203-ാമത്തെയും 204-ാമത്തെയും കേസുകളായിട്ടാണ് രണ്ട് ജാമ്യാപേക്ഷകളും കോടതി പരിഗണിച്ചത്.കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശാരീരിക അവശതകള്‍ നേരിടുന്ന ആളാണ് പ്രതിയെന്നുമാണ് ജയരാജന്റെ ഭാഗത്തിന്റെ പ്രധാന വാദം.