അഴിമതിയ്‌ക്കെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് രാംദേവ്

single-img
13 August 2012

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. മാര്‍ച്ച് സമാധാനപരമായിരിക്കും എന്നാണ് രാംദേവ് അറിയിച്ചിരിക്കുന്നത്. തങ്ങള്‍ ഭീകരവാദികള്‍ അല്ല. സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് മൂലമാണ് മാര്‍ച്ച് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉടന്‍ നടപടിയെടുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കാത്തപക്ഷം ‘വലിയ വിപ്ലവം’ തുടങ്ങുമെന്ന് രാംദേവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരിക, ശക്തമായ ലോക്പാല്‍ നടപ്പാക്കുക, സി.ബി.ഐ.യെ സ്വതന്ത്രമാക്കുക, സി.ബി.ഐ. ഡയറക്ടര്‍, സി.എ.ജി., കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടികള്‍ സുതാര്യമാക്കുക എന്നിവയാണ് രാംദേവിന്റെ ആവശ്യങ്ങള്‍.