ടി.വി രാജേഷ് കോടതിയിൽ കീഴടങ്ങി

single-img
13 August 2012

ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ് എം എല്‍ എ കോടതിയില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. രാജേഷിനെ ആഗസ്റ്റ് 27 വരെ റിമാൻഡ് ചെയ്തു.രാജേഷിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

റിമാൻഡിലായ രാജേഷിനെ ജയിലേലേക്ക് അയച്ചു.കണ്ണൂർ ജയിലിലേക്കാണു രാജേഷിനെ കൊണ്ട് പോയത്

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ജയരാജൻ ആരോപിച്ചു.ജയരാജനേയും രാജേഷിനെയും രക്ഷിക്കാൻ ഏതറ്റം വരെ വേണമെങ്ങിലും പോകുമെന്നും ജയരാജൻ പറഞ്ഞു