ഒളിമ്പിക്സ്:ചരിത്രമെഴുതി ഇന്ത്യ

single-img
13 August 2012

66 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലെ സുശീല്‍ കുമാറിന്റെ  വെള്ളിമെഡൽ നേട്ടം കൂടി ചേർത്ത് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടവുമായാണു ഇന്ത്യ ലണ്ടൻ ഒളിമ്പിക്സിൽ നിന്നും മടങ്ങുന്നത്.സുശീൽ കുമാറിലൂടെ ചരിത്രത്തിൽ ആദ്യമായാണു ഒരു ഇന്ത്യൻ താരം തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്നത്.അത്യന്തം വാശിയേറിയ മത്സരത്തിലാണു ഫൈനലിൽ സുശീൽ കുമാർ ജപ്പാന്റെ തത്‌സുഹിറോ യോനെമിത്‌സുവിനോട് പരാജയപ്പെട്ടത്.സ്വര്‍ണപ്രതീക്ഷയോടെ രാജ്യം കാത്തിരുന്നെങ്കിലും ഭാഗ്യം ജപ്പാനൊപ്പമായിരുന്നു.വെള്ളി മേഡലാണു നേടാനായതെങ്കിലും സ്വർണ്ണത്തോളം തിളക്കമുള്ളതാണു സുശീലിന്റ്റെ മെഡൽ നേട്ടം.കഴിഞ്ഞ വർഷത്തെ ചാമ്പ്യനേയും മലർത്തിയടിച്ചാണു സുശീൽ ഫൈനൽ വരെയെത്തിയത്.