സ്ത്രീകൾക്ക് മാത്രമായി ഒരു നഗരം വരുന്നു

single-img
13 August 2012

സൌദി അറേബ്യയിൽ സ്ത്രികൾക്ക് മാത്രമായി ഒരു നഗരം വരുന്നു.ശരിഅത്ത് നിയമം അനുസരിച്ച് ഔദ്യോഗിക ജീവതത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സൌദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഈ നഗരത്തിന് അടുത്ത വര്‍ഷാരംഭത്തില്‍ നിര്‍മ്മാണം തുടങ്ങാനാണ് സാധ്യത. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഹൌഫി മേഖലയിലാണ് പുതിയ നഗരം പണികഴിപ്പിക്കുന്നത്. 500 മില്ല്യന്‍ റിയാലാണ് നഗരത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി മുടക്കുന്നത്. പുതിയ നഗരത്തില്‍ ബിസിനസ് നടത്തുന്നതും ജോലി ചെയ്യുന്നതും താമസിക്കുന്നവരും കസ്റ്റമേഴ്‌സും എല്ലാം സ്ത്രീകളായിരിക്കും. 2015ലെ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് അബ്ദുള്ളാ രാജാവ് ഈയിടെ പ്രഖ്യാപിച്ചിരുന്നു.