നിരപരാധിത്വം കോടതിയില്‍ തെളിയിക്കും: എം.വി. ജയരാജന്‍

single-img
13 August 2012

ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷ് എംഎല്‍എ, പി. ജയരാജന്‍ എന്നിവരുള്‍പ്പെടെ പോലീസ് പ്രതികളാക്കിയവരുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കുമെന്നു സിപിഎം സംസ്ഥാനസമിതിയംഗം എം.വി. ജയരാജന്‍. ജുഡീഷ്യറിയില്‍ പാര്‍ട്ടിക്കു വിശ്വാസമുണ്ട്. പോലീസും ഭരണവര്‍ഗവും സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്. കോടതിയിലും നിയമവ്യവസ്ഥയിലും വിശ്വാസമര്‍പ്പിച്ചു മുന്നോട്ടു പോകാനാണു പാര്‍ട്ടി തീരുമാനം. കള്ളക്കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.