പാകിസ്ഥാനില്‍ സുപ്രീംകോടതിക്ക് ഗീലാനിയുടെ മുന്നറിയിപ്പ്

single-img
13 August 2012

പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിനെതിരേ സുപ്രീംകോടതി ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും നടപടിക്കു തുനിഞ്ഞാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നു മുന്‍ പ്രധാനമന്ത്രി ഗീലാനി. കോടതിയലക്ഷ്യത്തിന്റെ പേരില്‍ അഷ്‌റഫിനെ പുറത്താക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചാല്‍ അത് അംഗീകരിക്കില്ലെന്നും രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുമെന്നും പിപിപി വൈസ് ചെയര്‍മാന്‍കൂടിയായ ഗീലാനി തുറന്നടിച്ചു. സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കണമെന്ന സുപ്രീംകോടതി ഉത്തരവു പാലിക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ഗീലാനിയെ ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് പ്രധാനമന്ത്രി പദവും നഷ്ടമായി.