കാര്‍ട്ടൂണ്‍; പ്രൊഫസര്‍ക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

single-img
13 August 2012

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങിയ കോളജ് പ്രഫ.അംബികേഷ് മഹാപത്രയ്ക്കും അയല്‍ക്കാരന്‍ സുബ്രതോ സെന്‍ഗുപ്തയ്ക്കും അരലക്ഷംരൂപ വീതം നഷ്ടപരിഹാരം നല്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അറസ്റ്റിനെത്തുടര്‍ന്ന് ഇവരോട് അപമര്യാദയായി പെരുമാറിയ രണ്ടുപോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടി വേണമെന്നും ശിപാര്‍ശയുണ്ട്.