അംബാനിയുടെ ശമ്പളം കുറഞ്ഞു

single-img
13 August 2012

അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പിലെ നാലു കമ്പനികളില്‍ നിന്നായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉടമ അനില്‍ അംബാനിക്ക് ലഭിച്ച ശമ്പളം അഞ്ചര കോടി മാത്രം.2010-ല്‍ ഇത് 17 കോടി രൂപയായിരുന്നു. റിലയന്‍സ് പവര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിലയന്‍സ് ക്യാപിറ്റല്‍ എന്നീ കമ്പനികളില്‍ നിന്നാണ് ഈ ശമ്പളം ലഭിച്ചത്.സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ശമ്പളം വെട്ടിക്കുറച്ച വ്യവസായികൾക്ക് ഒപ്പം ചേരുകയാണു അനിലും ചെയ്തത്.മുൻപ് മുകേഷ് അംബാനിയും ശമ്പളം വെട്ടിക്കുറച്ചിരുന്നു.