യു എസ് നാവിക കപ്പൽ ജപ്പാന്റെ എണ്ണടാങ്കറുമായി കൂട്ടിയിടിച്ചു

single-img
13 August 2012

ദുബായ്:ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവിക കപ്പൽ ജപ്പാന്റെ എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ചു.യു എസ് എസ് പോർട്ടർ എന്ന അമേരിക്കൻ നാവിക കപ്പലാണ് ജപ്പാന്റെ എണ്ണ കപ്പലുമായി കൂട്ടിയിടിച്ചത്.ഇന്നു പുലർച്ചെയായിരുന്നു സംഭവം.ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അമേരിക്കൻ സൈനിക വ്യൂഹം അറിയിച്ചു. യുഎസ്‌ നേവി കപ്പല്‍ ഇപ്പോള്‍ ദുബായിലെ ജബല്‍ അലിയില്‍ നങ്കൂരമിട്ടിരിക്കുകയാണ്‌.