Latest News

മണി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: തിരുവഞ്ചൂര്‍

സിപിഎം നേതാവ് എം.എം.മണി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണി അടിമാലിയില്‍ നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിനെതിരേ സ്വീകരിച്ച നിയമനടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മണിയുടെ രാഷ്ട്രീയ അന്ത്യം അദ്ദേഹം തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.