കൊലപാതകം നടത്തിയെന്ന് പ്രസംഗിച്ചിട്ടില്ല: മണി

single-img
12 August 2012

ഐഎന്‍ടിയുസി നേതാവ് ബാലുവിനെ കൊലപ്പെടുത്തിയെന്ന് താന്‍ പ്രസംഗിച്ചിട്ടില്ലെന്ന് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി. മൂന്നാറില്‍ വാര്‍ത്താസമ്മേളനത്തിലാണ് മണി വാര്‍ത്ത നിഷേധിച്ചത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണ്. തനിക്കെതിരേ കുറച്ച് നാളായി മാധ്യമങ്ങള്‍ കള്ളവാര്‍ത്തകള്‍ നല്‍കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണ്. മാധ്യമങ്ങള്‍ തന്റെ അന്ത്യം കണ്‌ടേ അടങ്ങൂ എന്ന നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ പ്രചരിപ്പിക്കുന്ന വാര്‍ത്ത സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനാണ്. ശബ്ദരേഖയായി ചാനലുകള്‍ കേള്‍പ്പിച്ച വാര്‍ത്തയില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. തനിക്കെതിരായ വാര്‍ത്തയുടെ പിന്നില്‍ ഗൂഢാലോചനയുണ്‌ടെന്നും എം.എം.മണി പറഞ്ഞു.