ഒളിമ്പിക്‌സ് ഫുട്‌ബോള്‍ കിരീടം മെക്‌സിക്കോയ്ക്ക്

single-img
12 August 2012

ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ഫൈനലില്‍ മെക്‌സിക്കോ 2-1 എന്ന സ്‌കോറിന് ബ്രസീലിനെ തകര്‍ത്തു സ്വര്‍ണം കരസ്ഥമാക്കി. ഇത്തവണത്തേതുള്‍പ്പെടെ ഇതു മൂന്നാം തവണയാണ് ബ്രസീലിനു വെളളി മെഡല്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്. വെബ്ലിയില്‍ നടന്ന മത്സരത്തില്‍ കളി തുടങ്ങി ആദ്യമിനിറ്റില്‍തന്നെ ഒറീബെ പെരാല്‍റ്റ മെക്‌സിക്കോയ്ക്കുവേണ്ടി ആദ്യഗോള്‍ നേടി. ബ്രസീല്‍ ആരാധകരുടെ നെഞ്ചിലേക്ക് തീകോരിയിട്ട് കളിയുടെ രണ്ടാം പകുതിയില്‍ 75 -ാം മിനിറ്റിലും പെരാല്‍റ്റ ഗോള്‍ അടിച്ചു. കളിയുടെ അവസാന സമയത്ത് ഉണര്‍ന്നുകളിച്ച് 90 -ാം മിനിറ്റില്‍, ഹള്‍ക്കിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ടാമത് ഒരു ഗോള്‍ കൂടി നേടുന്നതിന് ബ്രസീലിന് മുന്നില്‍ സമയമുണ്ടായിരുന്നില്ല.