യുവരാജ് ടീമിലേക്ക് മടങ്ങിയെത്തി

single-img
11 August 2012

ശ്വാസകോശ അര്‍ബുദത്തിന് കീമോതെറാപ്പി ചികിത്സകഴിഞ്ഞെത്തിയ യുവ് രാജ് സിംഗ് ട്വന്റി-20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടംപിടിച്ചു. അടുത്ത മാസം ശ്രീലങ്കയിലാണ് ട്വന്റി-20 ലോകകപ്പ്. 2007 ല്‍ ഇന്ത്യ ട്വന്റി-20 ചാമ്പ്യന്മാരായപ്പോളുണ്ടായിരുന്ന എട്ടുപേരെ ഉള്‍പ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഫോമിലല്ലാത്തതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഹര്‍ഭജന്‍ സിംഗിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ലഷ്മിപതി ബാലാജി, പീയൂഷ് ചൗള എന്നിവരും ഇടംകണെ്ടത്തിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുശേഷമാണ് ബാലാജി ഇന്ത്യന്‍ ടീമിലേക്കു മടങ്ങി എത്തുന്നത്. അഞ്ചു വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയില്‍വച്ച് ട്വന്റി-20 കിരീടം നേടിയപ്പോള്‍ ഉണ്ടായിരുന്ന ധോണി, ഗംഭീര്‍, സെവാഗ്, യുവ്‌രാജ്, ഇര്‍ഫാന്‍ പഠാന്‍, രോഹിത് ശര്‍മ, പീയൂഷ് ചൗള, ഹര്‍ഭജന്‍ എന്നിവര്‍ ഇപ്രാവശ്യവും ഇന്ത്യന്‍ ജഴ്‌സി അണിയും.

ടീം: ധോണി (ക്യാപ്റ്റന്‍), ഗംഭീര്‍, സെവാഗ്, യുവ്‌രാജ്, വിരാട് കോഹ്്‌ലി, സുരേഷ് റെയ്‌ന, മനോജ് തിവാരി, രോഹിത് ശര്‍മ, ഇര്‍ഫാന്‍ പഠാന്‍, ആര്‍. അശ്വിന്‍, സഹീര്‍ഖാന്‍, ബാലാജി, പീയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ്, അശോക് ദിന്‍ഡ.