യുഎസില്‍ കാറപകടം; അഞ്ച് ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടു

single-img
11 August 2012

അമേരിക്കയിലെ ഒക്‌ലഹോമായില്‍ കാര്‍ ട്രക്കിലിടിച്ചു ഹൈദരാബാദുകാരായ അഞ്ച് ഐടി എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ജസ്വന്ത് റെഡ്ഡി, സുബ്ബയാഗിരി, ഫാനിന്ദ്ര ഗേദ്, അനുരാഗ് അന്‍താതി, ശ്രീനിവാസ് രവി, വെങ്കട്ട് എന്നിവരാണു മരിച്ചത്. വെങ്കിട്ട് ഒഴികെ മറ്റെല്ലാവരും അവിവാഹിതരാണ്. ട്രക്ക് ഡ്രൈവര്‍ക്കു പരിക്കൊന്നുമില്ല. കാറില്‍ സഞ്ചരിച്ചിരുന്ന അഞ്ചുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തെലുങ്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായി അധികൃതര്‍ പറഞ്ഞു.