സിറിയയും ജോര്‍ദ്ദാനും തമ്മില്‍ യുദ്ധം

single-img
11 August 2012

രാജ്യത്തിനകത്ത് ആഭ്യന്തരകലാപം രൂക്ഷമായ സിറിയയും അയല്‍രാജ്യമായ ജോര്‍ദാനും തമ്മില്‍ പോരാട്ടം. ജോര്‍ദാന്‍ തലസ്ഥാനത്തുനിന്ന് 50 മൈല്‍ വടക്കുമാറി തെല്‍ ഷിഹാബ്- തുറ അതിര്‍ത്തിയിലാണു സിറിയന്‍, ജോര്‍ദാന്‍ സേനകള്‍ തമ്മില്‍ വെടിവയ്പു നടക്കുന്നത്. പലായനം ചെയ്യുന്നവര്‍ക്കു തങ്ങള്‍ അഭയം നല്കുന്നതില്‍ അമര്‍ഷംപൂണ്ടാണു സിറിയ അതിര്‍ത്തിയില്‍ സൈനിക മുന്നേറ്റം നടത്തുന്നതെന്നു ജോര്‍ദാന്‍ ആരോപിച്ചു. സിറിയന്‍ പ്രസിഡന്റ് അസാദിന്റെ വിശ്വസ്തനായിരുന്ന പ്രധാനമന്ത്രി റിയാദ് ഹിജാബ് വിമതപക്ഷത്തേക്കു കൂറുമാറി ജോര്‍ദാനിലേക്കു പലായനം ചെയ്തിരുന്നു. സിറിയയില്‍നിന്ന് അസാദ് ഭരണകൂടം തുരത്തിയ പല വിമത പോരാളികള്‍ക്കും ജോര്‍ദാനാണു സുരക്ഷിത താവളം ഒരുക്കിയിരിക്കുന്നത്.
ഇതേസമയം, സിറിയന്‍ തല സ്ഥാനമായ ഡമാസ്‌കസിലും അലപ്പോയിലും വിമതരും സൈന്യവും തമ്മില്‍ കനത്ത പോരാട്ടമാണു നടക്കുന്നത്. ഡമാസ്‌കസില്‍ സിറിയന്‍ സെന്‍ട്രല്‍ ബാങ്കിനു സമീപം സൈന്യവും വിമതരും ഏറ്റുമുട്ടി.